ഒമർ അബ്ദുള്ളയുടെ വീട്ടുതടങ്കൽ; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ അന്യായമായി തടങ്കലിൽ ആക്കിയെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഒമർ അബ്ദുള്ളയുടെ സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത്.
ജമ്മു കശ്മീർ പൊതുസുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കിയത് രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്ന് ഹർജിയിൽ ആരോപിച്ചു. എതിർപ്പുകൾ അടിച്ചമർത്തുന്നതിന് വേണ്ടിയാണ് നടപടി.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിയും എംപിയുമായ ഫാറൂഖ് അബ്ദുള്ളയെയും മകൻ ഒമർ അബ്ദുള്ളയെയും വീട്ടുതടങ്കലിലാക്കിയത്.
omar abdulla
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here