സംസ്ഥാനത്തെ ട്രെയിനുകളിൽ നടന്ന കവർച്ച; കേസ് അന്വേഷിക്കുന്നത് പ്രത്യേക സംഘം

സംസ്ഥാനത്ത് ട്രെയിനുകളിൽ നടന്ന കവർച്ച കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. റെയിൽവേ പൊലീസ് ഡിവൈഎസ്പി എഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും.

വെള്ളിയാഴ്ച അർധ രാത്രിയിലും ശനിയാഴ്ച പുലർച്ചെയുമായാണ് ചെന്നൈ- മംഗളൂരു സൂപ്പർഫാസ്റ്റ് ട്രെയിനിലും തിരുവനന്തപുരം- മംഗളൂരു മലബാർ എക്‌സ്പ്രസിലും കവർച്ച നടന്നത്. ട്രെയിനിൽ യാത്രക്കാരായി വന്നവർ തന്നെയാണ് കവർച്ച നടത്തിയെതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അന്യസംസ്ഥാന റെയിൽവേ മോഷ്ടാക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ മൂന്ന് സംഘങ്ങൾ നിരീക്ഷണത്തിലാണെന്നാണ് സൂചന. ഇവരുടെ മോഷണ രീതിയും രണ്ട് ട്രെയിനുകളിലും നടന്ന മോഷണ രീതിയും ഏതാണ്ട് സമാന സ്വഭാവം ഉള്ളതാണെന്നാണ് സൂചന. മോഷണം നടന്ന ബാഗിൽ നിന്നും അന്വേഷണ സംഘം വിരലടയാളം ശേഖരിച്ചു. കൂടാതെ കോഴിക്കോടിനും ചെന്നൈയ്ക്കും ഇടയിലുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. കൃത്യമായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

Story highlight: special team is investigating the case, Robbery on train

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top