സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുറഞ്ഞു

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുറഞ്ഞു. ഇനി മുതൽ കുപ്പിവെള്ളം വാങ്ങാൻ 13 രൂപ നൽകിയാൽ മതി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. വിജ്ഞാപനം ഉടനിറങ്ങും.
ഇരുപത് രൂപയാണ് നിലവിൽ ഒരു കുപ്പി വെള്ളത്തിന്. എട്ട് രൂപയ്ക്ക് ചില്ലറ വിൽപ്പനക്കാർക്ക് ഒരു ലിറ്റർ കുപ്പിവെള്ളം ലഭിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തി പുതിയ വില നിശ്ചയിച്ചത്.
വില നിയന്ത്രണത്തോടൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും.
Story Highlights- Water Bottle
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here