ഡൽഹിയിൽ ഞങ്ങൾക്ക് മുൻപും പൂജ്യം, ഇപ്പോഴും പൂജ്യം; പരാജയം ബിജെപിക്ക്; കോൺഗ്രസ് നേതാവ് സാധു സിംഗ് ധരംസോത്

ഡൽഹി തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കോൺഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ സാധു സിംഗ് ധരംസോത് ഒരു വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഞങ്ങൾക്ക് 2015ലും പൂജ്യം സീറ്റുകളാണ് ലഭിച്ചത്. 2020ലും പൂജ്യം തന്നെ. അതിനാൽ തെരഞ്ഞടുപ്പിൽ നഷ്ടം സംഭവിച്ചത് ബിജെപിക്കാണെന്നാണ് വാദം.
Read Also: ഡൽഹി തെരഞ്ഞെടുപ്പ്; ആം ആദ്മി ബഹുദൂരം മുന്നിൽ
‘ഞങ്ങൾക്ക് മുൻപും പൂജ്യമാണ് കിട്ടിയത്. ഈ പ്രാവശ്യവും ഞങ്ങൾക്ക് പൂജ്യമാണ്. അതുകൊണ്ടിത് ഞങ്ങളുടെ തോൽവിയല്ല, ഇത് ബിജെപിയുടെ പരാജയം.’ എന്നാണ് മാധ്യമങ്ങളോട് ഇദ്ദേഹം പറഞ്ഞത്.
അതേസമയം, പഞ്ചാബിലെ പ്രതിപക്ഷ നേതാവായ ഹർപാൽ സിംഗ് ചീമ എഎപിയെ വാഴ്ത്തി രംഗത്തെത്തി. വെറുപ്പിന്റെ രാഷ്ട്രീയത്തിന് മുകളിൽ വികസനത്തിനുണ്ടായ വിജയം എന്നാണ് ആം ആദ്മിയുടെ വിജയത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. 117 അംഗ നിയമസഭയിൽ 19 എംഎൽഎമാരുമായി ആം ആദ്മിയാണ് സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here