‘പാട്ടൊന്ന് പാടി…’ മനസിൽ തൊടുന്ന പ്രണയ ഗാനം; വീഡിയോ

പ്രണയഗാനങ്ങൾ ആളുകൾ ഹൃദയത്തിൽ ചേർത്തുവയ്ക്കാൻ ഇഷ്ടപ്പെടുന്നവയാണ്. മനസിലെ പ്രണയം പൊടിതട്ടിയെടുക്കപ്പെടും ഇത്തരം ഗാനങ്ങൾ കേൾക്കുമ്പോൾ… അതിനാലാണ് സിനിമകളിലെയും സംഗീത ആൽബങ്ങളിലെയും പ്രണയ ഗാനങ്ങൾ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിക്കുന്നത്.

Read Also: ഇതിലും നല്ല മാഷപ്പ് സ്വപ്‌നങ്ങളിൽ മാത്രം !!

പ്രണയ ഗാനങ്ങളെ ഇഷ്ടപ്പെടുന്നവർക്കിടയിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ‘പാട്ടൊന്ന് പാടി…’ എന്ന് തുടങ്ങുന്ന ഗാനം. ‘അരികിൽ’ എന്ന സംഗീത ആൽബത്തിലേതാണ് പാട്ട്.

വിജയ് യേശുദാസാണ് ഗാനമാലപിച്ചിരിക്കുന്നത്. കെ വി ജിജിലിന്റെ വരികൾക്ക് ആർ ഹരിപ്രസാദ് സംഗീതം നൽകിയിരിക്കുന്നു. രാജേഷ് പട്ടത്തും ദിവ്യപ്രഭയുമാണ് ഗാനത്തിലെ പ്രണയജോഡിയായി അഭിനയിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലാ ഒളിംപിക് അസോസിയേഷൻ ചെയർമാൻ കൂടിയാണ് രാജേഷ് പട്ടത്ത്. സംവിധാനം ചെയ്തിരിക്കുന്നത് അനീഷ് രാജു. സംഗീത ആൽബത്തിന്റെ നിർമാണം റെറ്റ് വേ കമ്മ്യൂണിക്കേഷനാണ്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top