ടെലിമാർക്കറ്റിംഗ്‌ ഫോൺ കോളുകൾ നിരസിച്ച ഒൻപത് കോടി ജനങ്ങളുടെ ഫോൺ നമ്പറുകൾ വിൽപനയ്ക്ക്

രാജ്യത്തെ ഒൻപത് കോടി ജനങ്ങളുടെ ഫോൺ നമ്പറുകൾ വിൽപനയ്ക്ക്. ടെലിമാർക്കറ്റിംഗ്‌ ഫോൺ കോളുകൾ നിരസിച്ച നമ്പറുകളാണ് ഡാർക്ക് വെബിലെ സ്വകാര്യ വെബ്സൈറ്റിൽ വിൽപനക്ക് വച്ചിരിക്കുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റിയിൽ ഡിഎൻഡിയിൽ(ഡു നോട്ട് ഡിസ്റ്റർബ്) രജിസ്റ്റർ ചെയ്ത 9 കോടി ഫോൺ നമ്പറുകളാണ് സ്വകാര്യ വെബ്സൈറ്റിൽ വിൽപനക്കായി ഉള്ളത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിച്ച് രജിസ്റ്റർ ചെയ്യുന്ന ടെലിമാർക്കറ്റിംഗ് കമ്പനികൾക്ക് മാത്രമേ സ്വകാര്യ വ്യക്തികളുടെ നമ്പറുകൾ ലഭിക്കുകയുള്ളു. ഡിഎൻഡി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളെ ടെലി മാർക്കറ്റിംഗിനായി വിളിക്കരുതെന്നും കമ്പനികൾക്ക് ട്രായുടെ നിർദേശമുണ്ട്.

എന്നാൽ, നിലവിലുള്ള ഡിഎൻഡി ഉപഭോക്താക്കൾക്ക് വ്യാപകമായി ടെലി മാർക്കറ്റിംഗ് കോളുകൾ വരുന്നതായാണ് പരാതി. ഇന്ത്യയിലെ 9 കോടി ഡിഎൻഡി നമ്പറുകൾ സ്വകാര്യ വെബ് സൈറ്റിൽ നിയമ വിരുദ്ധമായി വിൽപനയ്ക്ക് എത്തിയതാണ് പരാതിക്ക് പിന്നിലെ പ്രധാന കാരണം. കൊച്ചിയിലെ സ്വകാര്യ ഐടി കമ്പനിയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ശേഖരിച്ചത്. ട്രായ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ടെലിമാർക്കറ്റിംഗ് കമ്പനികൾക്ക് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് നമ്പറുകൾ വിൽക്കപ്പെടുന്നത് വഴി സംഭവിച്ചിരിക്കുന്നത്.

Story high light: Phone numbers, telemarketing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top