സർക്കാർ ചോദിച്ചാൽ സോഷ്യൽ മീഡിയ വ്യക്തി വിവരങ്ങൾ ഇനി നൽകേണ്ടി വന്നേക്കും; നിയമം അടുത്ത മാസം മുതൽ

ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ, ടിക്ക് ടോക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ അവരുടെ വ്യക്തി വിവരങ്ങൾ സർക്കാർ ചോദിച്ചാൽ ഇനി നൽകേണ്ടി വരും. മുമ്പ് ചർച്ചയ്‌ക്കെടുത്ത ഈ പ്രമേയം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ നിയമം അടുത്ത മാസം മുതൽ നപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പുതിയ നിയമം പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ വാറന്റോ ജുഡീഷ്യൽ ഉത്തരവോ ആവശ്യമായിരിക്കില്ല. ലോകമെമ്പാടും നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്ത, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ, തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയ്ക്ക് അതത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ പ്രതികൂട്ടിൽ നിർത്തുമ്പോൾ അടുത്ത പടി കടന്നിരിക്കുകയാണ് ഇന്ത്യ.
Read Also : വിജയ് അനുകൂല നിലപാടുമായി ആരാധകർ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു
ഡിസംബർ 2018ലാണ് ഇത്തരമൊരു നിയമത്തെ കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. വിഷയത്തിൽ കേന്ദ്രം പൊതു അഭിപ്രായം ആരാഞ്ഞിരുന്നു. സ്വകാര്യത എന്ന മൗലികാവകാശത്തെ ഹനിക്കുന്നതാകും ഈ നിയമം എന്ന് ഫോസ്ബുക്ക്, ആമസോൺ, ആൽഫബെറ്റ്, ഗൂഗിൾ എന്നിവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ അടുത്ത മാസം നിയമം നടപ്പിലാക്കാൻ കേന്ദ്രം ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
Story Highlights- Social Media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here