തന്നെ ഇന്ത്യയ്ക്ക് കൈമാറരുത്: ബ്രിട്ടനിലെ റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ അപ്പീലുമായി വിജയ് മല്ല്യ

ഇന്ത്യയ്ക്ക് കൈമാറണമെന്ന വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടെ ഉത്തരവില്‍ വാദം കേള്‍ക്കുന്നതിനായി വിവാദ വ്യവസായി വിജയ് മല്ല്യ കോടതിയില്‍ ഹാജരായി. ബ്രിട്ടനിലെ റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ മല്യ അപ്പീല്‍ നല്‍കി. മജിസ്‌ട്രേറ്റ് കോടതി വിധിയില്‍ പിഴവുകള്‍ ഉണ്ടെന്ന് കാട്ടിയാണ് അപ്പീല്‍. ഇന്ത്യയെ പ്രതിനീധികരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് സിബിഐ, ഉദ്യോഗസ്ഥരും കോടതിയില്‍ സന്നിഹിതരായിരുന്നു. കേസില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് തങ്ങള്‍ക്കും വാദമുഖങ്ങള്‍ ഉണ്ടെന്നായിരുന്നു മല്ല്യയുടെ മറുപടി.
തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് മല്ല്യ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്ത വിജയ് മല്ല്യ 2016 മാര്‍ച്ചിലാണ് ഇന്ത്യ വിട്ടത്. 2017-ല്‍ വിജയ് മല്യയെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടനോട് ആവശ്യപ്പെട്ടു. ബ്രിട്ടനില്‍ അറസ്റ്റിലായതിന് പിന്നാലെ മല്ല്യ ജാമ്യത്തിലിറങ്ങിയിരുന്നു. മദ്യകമ്പനി മുതല്‍ വിമാന കമ്പനി വരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് വിജയ് മല്ല്യ. മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ നേരത്തേ കോടതി അനുമതി നല്‍കിയിരുന്നു. അപ്പീലില്‍ വ്യാഴാഴ്ചവരെ റോയല്‍ ഹൈക്കോടതി വാദം കേള്‍ക്കും.
Story Highlights- Vijay Mallya, appeal, Royal Court of Justice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here