Advertisement

പരസ്പരം തല്ലുപിടിക്കുന്ന എലികൾ; ചിത്രത്തിന് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി പുരസ്കാരം

February 13, 2020
Google News 5 minutes Read

എലികൾ തല്ലുപിടിക്കുമോ? തല്ലുപിടിച്ചാലും കൈകൾ ഉപയോഗിക്കുമോ? ചോദ്യങ്ങൾ അവിടെ നിൽക്കട്ടെ, എലികൾ തല്ലുപിടിക്കുന്ന അപൂർവ ചിത്രമെടുത്ത് ഒരു ഫൊട്ടോഗ്രാഫർ പുരസ്കാരാർഹനായിരിക്കുകയാണ്. പ്രമുഖ ക്യാമറ ബ്രാൻഡായ ലുമിക്സിൻ്റെ പോയ വർഷത്തെ ഏറ്റവും മികച്ച ഫൊട്ടോഗ്രാഫർക്കുള്ള പീപ്പിൾസ് ചോയ്സ് അവാർഡാണ് ഈ ചിത്രത്തിലൂടെ ഇംഗ്ലണ്ടുകാരനായ സാൻ റൗളി എന്ന ഫൊട്ടോഗ്രാഫർ സ്വന്തമാക്കിയത്.

ആരോ ഉപേക്ഷിച്ച അപ്പക്കഷണത്തിനു വേണ്ടിയായിരുന്നു എലികളുടെ പൊരിഞ്ഞ പോര്. ലണ്ടൻ അണ്ടർഗ്രൗണ്ട് സ്റ്റേഡിയത്തിൽ വെച്ച് എടുത്ത ഈ ചിത്രത്തിന് ‘സ്റ്റേഷൻ സ്ക്വാബിൾ’ (സ്റ്റേഷനിലെ കലഹം) എന്നാണ് സാം പേര് നൽകിയത്. ഒരാഴ്ച തുടർച്ചയായി രാത്രികളിൽ സ്റ്റേഷൻ സന്ദർശിച്ചതിനു ശേഷമാണ് സാമിന് ഈ അപൂർവ ചിത്രം ലഭിച്ചത്. ‘ഒരേയൊരു സെക്കൻഡായിരുന്നു തല്ല്. ശേഷം ഒരാൾ തല്ലിൽ ജയിച്ച് അപ്പക്കഷ്ണവുമായി കടന്നു.’-ചിത്രത്തിന് സാം അടിക്കുറിപ്പെഴുതി.

100 രാജ്യങ്ങളിൽ നിന്നുള്ള 48000 ചിത്രങ്ങളിൽ നിന്നാണ് ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. 28000 വോട്ടുകളാണ് ഈ ചിത്രത്തിനു ലഭിച്ചത്. “മനുഷ്യാധിപത്യമുള്ള ഒരു ലോകത്ത് ജീവികൾ എങ്ങനെ കഴിയുന്നു എന്നത് ഈ ചിത്രത്തിലൂടെ അറിയാൻ കഴിയുന്നുണ്ട്. നമ്മുടെ ദൈനം ദിന ജീവിതത്തിലൂന്നിയാണ് ആ എലികൾ പ്രവർത്തിച്ചത്. ഉപേക്ഷിക്കപ്പെട്ട അപ്പത്തിനു വേണ്ടി തല്ലു പിടിക്കേണ്ടി വന്നത് മനുഷ്യൻ അതവിടെ ഉപേക്ഷിച്ചതു കൊണ്ടാണ്”- പുരസ്കാര പ്രഖ്യാപനത്തിനിടെ അധികൃതർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here