ഇത്രമേല്‍ എന്നെ നീ സ്‌നേഹിച്ചിരുന്നെങ്കില്‍…. മലയാളത്തിലെ ഒരുപിടി മികച്ച പ്രണയഗാനങ്ങള്‍

ഈ പ്രണയദിനത്തില്‍ മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയ ഗാനം ഏതെന്ന ചോദ്യത്തിന് ഉത്തരം പറയുക പ്രയാസമാണ്. ഒന്നുറപ്പ്. ആയിരക്കണക്കിന് പ്രണായാര്‍ദ്ര ഗാനങ്ങളാല്‍ സമ്പുഷ്ടമാണ് മലയാള സിനിമാ ഗാനശാഖ.
1961 ല്‍ പുറത്തിറങ്ങിയ ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിന് വേണ്ടി എ എം രാജയും പി സുശീലയും ചേര്‍ന്നാലപിച്ച് അനശ്വരമാക്കിയ അന്നു നിന്നെ കണ്ടതില്‍ പിന്നെ… എന്ന ഗാനം മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്

ശ്രീകുമാരന്‍ തമ്പിയും വയലാര്‍ രാമവര്‍മയും പി ഭാസ്‌കരനും, പിറകെ ഒഎന്‍വി കുറുപ്പും, ഭാവസാന്ദ്രമായ പ്രണയഗാനങ്ങളാല്‍ അനുവാചകരെ കോരിത്തരിപ്പിച്ചു.
ചമത്കാരങ്ങളാലും വര്‍ണനകളാലും പ്രണയത്തിന്റെ ഭാവാത്മകത സൃഷ്ടിച്ചെടുക്കാന്‍ അനുഗ്രഹീത ഗാനരചയിതാക്കള്‍ മത്സരിച്ചപ്പോള്‍, മെലഡിയുടെ മായാജാലം തീര്‍ത്ത് ദേവരാജനും ബാബുരാജും എംബി ശ്രീനിവാസനും കെ രാഘവനും പുതുതലമുറയിലെ ജോണ്‍സനും വിദ്യാസാഗറും എം ജയചന്ദ്രനും ജാസി ഗിഫ്റ്റും വരെ തങ്ങളുടെ സര്‍ഗചേതന വിളിച്ചറിയിച്ചു.

സുഖമുള്ള നിലവായും, പ്രേമിക്കുമ്പോള്‍ നീരില്‍ വീഴും പൂക്കളായും ആരാധകരെ ഭാവഗായകരാക്കി ചാരേ വന്നണയുന്ന ഗോപികാ വസന്തങ്ങളായി മലയാള സിനിമാ ഗാനങ്ങള്‍ പ്രണയസുരഭിലമായി പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. എണ്ണിയാല്‍ തീരാത്ത കടലലകള്‍ പോലെ…
രമണനും ചന്ദ്രികയും, പരീക്കുട്ടിയും കറുത്തമ്മയും, ബഷീറും നാരായണിയും, കാഞ്ചനമാലയും മൊയ്തീനും, ക്ലാരയും ജയകൃഷ്ണനും, സോളമനും സോഫിയയും, അന്നയും റസൂലും….! മലയാള സിനിമയിലെ അനശ്വര പ്രണയജോഡികളുടെ നിര ഇങ്ങനെ നീണ്ടുകിടക്കുന്നു.

മലയാളത്തിലെ ശ്രദ്ധേയമായ ചില പ്രണയ ഗാനങ്ങളിലേക്ക്

അന്നു നിന്നെ കണ്ടതില്‍ പിന്നെ..(ഉണ്ണിയാര്‍ച്ച)

ചെമ്പകതൈകള്‍ പൂത്ത…(കാത്തിരുന്ന നിമിഷം)

ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍)

ഏതോ ജന്മകല്‍പനയില്‍ (പാലങ്ങള്‍)

താമസമെന്തെ വരുവാന്‍ ( ഭാര്‍ഗവി നിലയം)

ഒന്നാം രാഗം പാടി ( തൂവാനത്തുമ്പികള്‍)

പവിഴം പോല്‍ (നമുക്കു പാര്‍ക്കാന്‍ )

ഇരു ഹൃദയങ്ങളും ഒന്നായ് ( ഒരു മെയ്മാസ പുലരി)

ഗോപികാ വസന്തം തേടി ( ഹിസ് ഹൈനസ് അബ്ദുള്ള)

 

ഒരു ദളം മാത്രം ( ജാലകം)

ആരെയും ഭാവഗായകനാക്കും ( നഖക്ഷതങ്ങള്‍)

സൂര്യാംശു ഓരോ വയല്‍പൂവിലും (പക്ഷേ)

ഇത്രമേല്‍ എന്നെ നീ (നോവല്‍)

ഒരു പുഷ്പം മാത്രമെന്‍ (പരീക്ഷ )

വാതില്‍ പഴുതീലൂടെന്‍ മുന്നില്‍ ( ഇടനാഴിയില്‍ ഒരു കാലൊച്ച )

സുന്ദരി, നിന്റെ തുമ്പു കെട്ടിയിട്ട ചുരുള്‍മുടി ( ശാലിനി എന്റെ കൂട്ടുകാരി)

ആരോ വിരല്‍ മീട്ടി…  ( പ്രണയവര്‍ണങ്ങള്‍ )

പ്രേമിക്കുമ്പോള്‍ നീയും ഞാനും ( സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ )

നീ ഹിമമഴയായ് ( എടക്കാട് ബറ്റാലിയന്‍ )

എണ്ണിയാല്‍ തീരില്ല, ഇനിയുമേറെ പ്രണയഗാനങ്ങള്‍ ബാക്കി….

 

Story Highlights- Best Love Songs In Malayalam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top