എതിര്‍പ്പുകള്‍ക്ക് തകര്‍ക്കാനാവില്ല ; സിന്ധ്യയുടെയും വിദ്യയുടെയും പ്രണയം പുതുചരിത്രം

ദുരിതക്കടല്‍ നീന്തി കടന്ന് പുതുചരിത്രം രചിച്ച ഒരു പ്രണയ ജോഡിയുണ്ട് തലസ്ഥാനത്ത്. കായിക താരങ്ങളായ സിന്ധ്യയും വിദ്യയും. ഒരുപക്ഷെ പുറം ലോകത്തോട് തങ്ങളുടെ പ്രണയം വിളിച്ച് പറയാന്‍ തയാറായ സംസ്ഥാനത്തെ ആദ്യ ലെസ്ബിയന്‍ ജോഡി.

തിരുവനന്തപുരത്തെയും കൊല്ലത്തേയും വനിതാ കോളജുകളില്‍ പഠിച്ചിരുന്ന ഇരുവരും ആദ്യമായി കാണുന്നത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന കേരള സര്‍വകലാശാല ബേസ് ബോള്‍ മത്സരത്തിനിടയ്ക്കാണ്. സിന്ധ്യ ഇഷ്ടം അറിയിച്ചെങ്കിലും വിദ്യയുടെ മറുപടി ലഭിച്ചത് രണ്ടര മാസത്തിന് ശേഷം.

സിന്ധ്യയ്ക്ക് വീട്ടില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നില്ല. വിദ്യയുടെ അവസ്ഥ അതായിരുന്നില്ല. വീട്ടുകാരും സമൂഹവും പരമാവധി എതിര്‍ത്തിട്ടും വിദ്യ തീരുമാനത്തില്‍ ഉറച്ച് നിന്നു. ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നെങ്കിലും നിയമപരമായി ഇവര്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. തങ്ങളെ എതിര്‍ത്തവര്‍ക്ക്, അപമാനിച്ചവര്‍ക്ക് മുന്നില്‍ ജീവിതകാലം മുഴുവന്‍ ഒന്നിച്ച് ജീവിച്ച് കാണിക്കാനാണ് ഇരുവരുടെയും തീരുമാനം.

 

Story Highlights- first lesbian pair, kerala,  Sindia and Vidya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top