Advertisement

വിവരങ്ങള്‍ ചോര്‍ത്തുന്നു; ഈ ആപ്ലിക്കേഷനുകള്‍ എത്രയും വേഗം ഫോണില്‍ നിന്ന് ഡിലിറ്റ് ചെയ്‌തോളൂ

February 14, 2020
Google News 2 minutes Read

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചില ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കി. ഏറെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ആപ്ലിക്കേഷനുകളാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്.

ക്യാമറയുമായും ബാറ്ററിയുടെ പെര്‍ഫോമന്‍സുമായും ബന്ധപ്പെട്ടുള്ള ചില ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് കണ്ടെത്തിയത്. ചില ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കള്‍ അറിയാതെ തന്നെ ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായും ചിത്രങ്ങള്‍ പകര്‍ത്തുന്നതായും വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതായും കണ്ടെത്തി. ഇതോടെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്ലിക്കേഷനുകളെ ഒഴിവാക്കിയത്.

ആപ്ലിക്കേഷനുകള്‍ ഫോണുകളിലുണ്ടെങ്കില്‍ അവ എത്രയും വേഗം ഡിലീറ്റ് ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയ ആപ്ലിക്കേഷനുകള്‍ ഇവയാണ്.

1. വേള്‍ഡ് സൂ

2. വേര്‍ഡ് ക്രഷ്

3. വേര്‍ഡ് ക്രോസി

4. വെതര്‍ ഫോര്‍കാസ്റ്റ്

5. വൈറസ് ക്ലീനര്‍ 2019

6. ടര്‍ബോ പവര്‍

7. സൂപ്പര്‍ ക്ലീനര്‍

Read More: ഫേസ്ബുക്കില്‍ ഈ 11 കാര്യങ്ങള്‍ ഒരിക്കലും പങ്കുവയ്ക്കരുത്

8. സൂപ്പര്‍ ബാറ്ററി

9. സൗണ്ട് റെക്കോര്‍ഡര്‍

10. സോക്കര്‍ പിന്‍ബോള്‍

11. പസില്‍ ബോക്‌സ്

12. പ്രൈവറ്റ് ബ്രൗസര്‍

13. നെറ്റ് മാസ്റ്റര്‍

14. മ്യൂസിക് റോം

Read More: ഈ 10 കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്

15. ലേസര്‍ ബ്രേക്കര്‍

16. ജോയ് ലോഞ്ചര്‍

17. ഹൈ വി പി ന്‍, ഫ്രീ വി പി ന്‍

18. ഹൈ വി പി ന്‍ പ്രോ

19. ഹൈ സെക്യൂരിറ്റീസ് 2019ല

20. ഫയല്‍ മാനേജര്‍

Read More: വാട്ട്‌സാപ്പിലെ ഈ അഞ്ച് രഹസ്യ ഫീച്ചറുകളെ കുറിച്ച് അറിയുമോ ?

21. ഡിഗ് ഇറ്റ്

22. ക്യാന്റി സെല്‍ഫി ക്യാമറ

23. ക്യാന്റി ഗ്യാലറി

24. കലണ്ടര്‍ ലൈറ്റ്‌

(കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ – ഗാഡ്ജറ്റ്സ് നൗ)

Story Highlights: smartphones, dangerous Android apps

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here