കുവൈറ്റ് സായുധസേനയുടെ മെഡിക്കല്‍ വിഭാഗത്തിലേക്ക് അവസരം

കുവൈറ്റ് സായുധസേന മെഡിക്കല്‍ വിഭാഗത്തിലെ വിവിധ തസ്തികകളിലേയ്ക്ക് ഇന്ത്യയില്‍ നിന്നും നോര്‍ക്ക റൂട്ടസ് മുഖാന്തിരം അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകള്‍.

ബിരുദാനന്തര ബിരുദത്തിനുശേഷം അഞ്ച് വര്‍ഷ പ്രവൃത്തിപരിചയമുള്ള 30 നും 40 നും മധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് അവസരം. കുവൈറ്റിലെ സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലാണ് ആദ്യ നിയമനം. തുടക്കത്തില്‍ 1100 – 1400 കുവൈറ്റ് ദിനാറാണ് ശമ്പളം.

അപേക്ഷ സമര്‍പ്പിക്കുന്നതിന് www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അവസാന തിയതി ഈ മാസം 29.

Story Highlights: NORKA Roots,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More