ഒറീസയിലെ കടല്‍, കായല്‍ ടൂറിസം രംഗത്ത് ഇനി കേരളത്തിന്റെ കൈയ്യൊപ്പ്

ഒറീസയിലെ കടല്‍, കായല്‍ ടൂറിസം രംഗത്ത് ഇനി കേരളത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തും. ഒറീസ വിനോദ സഞ്ചാര വകുപ്പ് കേരള ഷിപ്പിംഗ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനുമായി (KSINC) കടല്‍, കായല്‍ ടൂറിസം വികസിപ്പിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടു.

വാട്ടര്‍ സ്‌പോര്‍ട്‌സ്, അഡ്വഞ്ചര്‍ ആക്ടിവിറ്റികള്‍, ഹൗസ്‌ബോട്ട് എന്നിവ നിര്‍മിക്കുന്നതും ഒറീസയിലെ ജല ടൂറിസം വികസിപ്പിക്കുന്നതുമാണ് പദ്ധതിയുടെ ഉദ്ദേശം. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഫ്‌ലോട്ടിംഗ് റസ്റ്റോറന്റുകള്‍ ഇതിന്റെ ഭാഗമായി നിര്‍മിക്കും.

കേരള ഷിപ്പിംഗ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്റെ സാങ്കേതിക മികവാണ് ഒറീസ സര്‍ക്കാരിനെ ധാരണപത്രം ഒപ്പിടുന്നതിലേക്ക് എത്തിച്ചത്. KSINC യുടെ ആഡംബര നൗകയായ ‘നെഫര്‍റ്റിറ്റി’ യില്‍ രാഷ്ട്രപതി ഒരു സായാഹ്നം ചെലവഴിച്ചത് ശ്രദ്ധേയമായ വാര്‍ത്തയായിരുന്നു. KSINC യുടെ സാങ്കേതിക മികവ് കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും എത്തിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനുള്ള വിജയം കൂടിയാണ് ഒറീസയുമായുള്ള ധാരണാപത്രം.

Story Highlights: kerala tourism,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top