പന്തീരാങ്കാവ് യുഎപിഎ കേസ്; മുഖ്യമന്ത്രിയുടെ ആവശ്യം തള്ളി എൻഐഎ

പന്തീരാങ്കാവ് യുഎപിഎ കേസ് കൈമാറണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം നിലനിൽക്കില്ലെന്ന് എൻഐഎ. കേസിൽ മെറിറ്റ് ഇല്ലെങ്കിൽ മാത്രം കൈമാറാം. അലനും താഹയ്ക്കുമെതിരെ ശക്തമായ തെളിവുണ്ടെന്നും കേസിൽ കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യത ഉണ്ടെന്നും എൻഐഎ.

Read Also: പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകി

കഴിഞ്ഞ ദിവസമാണ് കേസിൽ നിലപാട് മാറ്റി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്. കേസന്വേഷണം സംസ്ഥാന പൊലീസിന് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. നേരത്തെ പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രി തയാറായിരുന്നില്ല.

എന്നാൽ നിലപാട് തിരുത്തിയ അദ്ദേഹം, കേസ് തിരികെ നൽകണമെന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ചതായി നിയമസഭയെ അറിയിച്ചു. കത്തയച്ചതിൽ സന്തോഷമുണ്ടെന്ന് താഹയുടെ കുടുംബവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top