Advertisement

ട്രംപിന് സെനറ്റിൽ തിരിച്ചടി; യുദ്ധ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബിൽ പാസായി

February 14, 2020
Google News 2 minutes Read

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സെനറ്റിൽ തിരിച്ചടി. ഇറാനെതിരായ ട്രംപിന്റെ യുദ്ധ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബിൽ സെനറ്റിലും പാസായി. റിപബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ 45 നെതിരെ 55 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇതോടെ കോൺഗ്രസിന്റെ അനുമതി ഇല്ലാതെ ട്രംപിന് ഇറാനെതിരെ യുദ്ധം ചെയ്യാൻ ഇനി കഴിയില്ല. എട്ട് റിപബ്ലിക്കൻ അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. പ്രമേയം പാസായതോടെ ഇറാനേക്കാൾ സുരക്ഷിതമല്ലാത്ത രാജ്യമായി അമേരിക്ക മാറിയെന്ന് ട്രംപ് പ്രതികരിച്ചു.

ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ യുദ്ധാധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ ബില്ല് പാസാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. കോൺഗ്രസിന്റെ അനുമതി ഇല്ലാതെ ഇറാനെതിരെ ട്രംപ് എടുത്ത നടപടികൾ ഭരണപക്ഷത്തിന്റെ അടക്കം വിമർശനത്തിന് വഴിവെച്ചിരുന്നു.

കഴിഞ്ഞ മാസം ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ ബില്ല് പാസാക്കി. ഇരു സഭകളിലും ബില്ല് പാസായെങ്കിലും വൈറ്റ് ഹൗസിലെത്തുമ്പോൾ പ്രസിഡൻറിന്റെ അധികാരം ഉപയോഗിച്ച് ട്രംപ് ബില്ല് വീറ്റോ ചെയ്യാനാണ് സാധ്യത.

Story highlight: Trump, The bill to cut war powers was passed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here