ജോസഫ് ഗ്രൂപ്പുമായി ലയനമില്ലെന്നാവർത്തിച്ച് അനൂപ് ജേക്കബ്; ലയനം വേണമെന്ന് ജോണി നെല്ലൂർ

ജോസഫ് ഗ്രൂപ്പുമായി ലയനമില്ലെന്നാവർത്തിച്ച് അനൂപ് ജേക്കബ്. ലയനം വേണമെന്ന നിലപാടിൽ  ഉറച്ച് ജോണി നെല്ലൂർ. തർക്കങ്ങൾ രൂക്ഷമായതോടെ ഇരുവിഭാഗവും വെവ്വേറെ ഉന്നതാധികാര സമിതി യോഗങ്ങൾ വിളിച്ചു.

ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തെച്ചൊല്ലി കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിൽ രൂപപ്പെട്ട തർക്കങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ലയനം വേണമെന്ന നിലപാടിലാണ് പാർട്ടിയുടെ ചെയർമാൻ പദവി വഹിക്കുന്ന ജോണി നെല്ലൂർ. ഗ്രൂപ്പ് യോഗങ്ങൾ ജോണി നെല്ലൂർ വിഭാഗം വിളിച്ചതോടെ അനൂപ് ജേക്കബും സമാന്തര യോഗങ്ങൾ ചേർന്നു. ലയനം നഷ്ടമുണ്ടാക്കുമെന്നാണ് അനൂപിന്റെ നിലപാട്.

എന്നാൽ, ലയനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പിജെ ജോസഫ് പ്രതികരിച്ചു. 21-ന് കോട്ടയത്ത് ജോണി നെല്ലൂരും അനൂപ് ജേക്കബും വെവ്വേറെ ഉന്നതാധികാര സമിതി യോഗങ്ങൾ വിളിച്ചിട്ടുണ്ട്.

Story highlight: Anoop jacob

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top