ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ ജീവനക്കാരനായ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ സ്ഥിരീകരിച്ചു

ജപ്പാൻ ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ ജീവനക്കാരനായ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇയാളെ ചികിത്സ
യ്ക്കായി ആശുപത്രിയിലേക്കു മാറ്റിയതായി ടോക്കിയോയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരുൾപ്പെടെ മൂന്നു പേരെയും നിരീക്ഷിക്കുകയാണെന്നും നില മെച്ചപ്പെടുന്നുണ്ടെന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ കപ്പലിലെ രോഗബാധിതർ 175 കഴിഞ്ഞു. 138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള ആഡംബരക്കപ്പൽ ഫെബ്രുവരി 19 വരെയാണ് കടലിൽ പിടിച്ചിട്ടിരിക്കുന്നത്.
യോക്കോഹാമ തീരത്തടുത്ത ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയതോടെ കപ്പലിലുള്ള യാത്രക്കാരെ അധികൃതർ ക്വാറന്റൈൻ ചെയ്യുകയായിരുന്നു. ബുധനാഴ്ച മുതൽ കപ്പലിലുള്ള മുഴുവൻ പേരും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിനായി നിയോഗിച്ച ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ രോഗം ബാധിച്ചവരുടെ എണ്ണം 174 ആയി ഉയരുകയായിരുന്നുവെന്നാണ് വാർത്താ ഏജൻസികളുടെ റിപ്പോർട്ട്.
Story highlight: Corona, third Indian, luxury cruise Diamond Princess
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here