മന്ത്രിയെ തിരിച്ചറിഞ്ഞില്ല ; ബിഹാറില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

മന്ത്രിയെ തിരിച്ചറിഞ്ഞില്ല എന്നാരോപിച്ച് പൊലീസുകാരന് സസ്‌പെന്‍ഷന്‍. ബിഹാര്‍ ആരോഗ്യവകുപ്പ് മന്ത്രി മംഗള്‍ പാണ്ഡെയാണ് തന്നെ തിരിച്ചറിയാതിരുന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടത്

ഇന്നലെ സിവാനിലെ ആശുപത്രിയുടെ ശിലാസ്ഥാപനത്തിന് മന്ത്രി എത്തിയപ്പോഴാണ് സംഭവം. മന്ത്രിയെ തിരിച്ചറിയാതിരുന്ന പൊലീസുകാരനെ മന്ത്രി ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ്.

കഴിഞ്ഞ വര്‍ഷം ബിഹാറില്‍ മസ്തിഷ്‌കജ്വര ബാധയെ പ്രതിരോധിക്കാന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മംഗള്‍ പാണ്ഡെ ക്രിക്കറ്റ് സ്‌കോര്‍ തിരക്കിയത് വലിയ വിവാദമായിരുന്നു. എത്ര വിക്കറ്റ് പോയെന്നായിരുന്നു മന്ത്രിയുടെ വിവാദ ചോദ്യം. മസ്തിഷ്‌കജ്വര ബാധയെ തുടര്‍ന്ന് നൂറ് കണക്കിന് കുട്ടികളാണ് അന്ന് മരിച്ചത്.

Story Highlights- Bihar Health Minister, Mangal Pandey, Bihar policeman suspended

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top