അനിശ്ചിത കാലത്തേക്ക് പണിമുടക്കുമെന്ന് കോഴിക്കോട് ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാര്‍

അനിശ്ചിത കാലത്തേക്ക് പണിമുടക്കുമെന്ന് കോഴിക്കോട് ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാര്‍. ആറു മാസമായി തൊഴില്‍ രേഖകള്‍ നല്‍കാനോ, അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനോ കരാര്‍ കമ്പനി തയാറായിട്ടില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. രണ്ട് മാസമായി ശമ്പളവും മുടങ്ങിക്കിടക്കുകയാണ്.
2019 സെപ്റ്റംബര്‍ 16 ന് ജോലിയില്‍ പ്രവേശിച്ച 84 ജീവനക്കാരാണ് അനിശ്ചിത കാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡ്, സാലറി സ്ലിപ്പ്, ജോയിനിംഗ് ലെറ്റര്‍, ഉള്‍പ്പെടെയുള്ള രേഖകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പിഎഫ് അക്കൗണ്ട് തുടങ്ങുകയോ, ഇഎസ്‌ഐ ആനൂകൂല്യം ലഭ്യമാക്കുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാര്‍ പറയുന്നു.
വനിതാ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. വാഹനം കഴുകാനുള്ള സൗകര്യമോ, ശുചിമുറിയോ ഇല്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിവികെ ഇഎംആര്‍ഐ എന്ന കമ്പനിയാണ് സര്‍ക്കാരില്‍ നിന്ന് കരാറെടുത്തിരിക്കുന്നത്.
Story Highlights: 108 ambulance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here