ഷെഹീന്‍ ബാഗിലെ സമരക്കാര്‍ അമിത് ഷായുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഷെഹീന്‍ബാഗിലെ സമരക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രതിനിധികളെ മാത്രമേ കടത്തി വിടു എന്നായിരുന്നു പൊലീസ് നിലപാട്.

രണ്ടു മണിയോടെയാണ് ഷെഹീന്‍ ബാഗിലെ സ്ത്രികള്‍ ഉള്‍പ്പെടുന്ന പ്രതിഷേധക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. പൗരത്വ നിയമം പിന്‍വലിക്കണം, ദേശീയ ജനസംഖ്യ രജിസ്റ്റുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കണം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍. അതിനിടെ മാര്‍ച്ചിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന സ്ത്രികള്‍ ഉള്‍പ്പെടുന്ന സംഘം ഡിസിപി ആര്‍ പി മീണയുമായി ചര്‍ച്ച നടത്തി.

എന്നാല്‍ 5000 പേരുമായി അമിത്ഷായുടെ അടുത്തേയ്ക്ക് പോകാന്‍ അനുവദിക്കില്ലെന്നും അഞ്ച് അംഗ സംഘത്തിന് കൂടിക്കാഴ്ച്ച നടത്തുന്നതിന് സാഹചര്യം ഒരുക്കാമെന്നും മീണ അറിയിച്ചു. ഇത് സമരക്കാര്‍ തള്ളുകയായിരുന്നു.

അനുമതി നല്‍കില്ലെന്ന് പൊലീസ് ആവര്‍ത്തിച്ചതോടെ പ്രതിഷേധക്കാര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി സമരക്കാര്‍ സമരവേദിയിലേക്ക് മടങ്ങുകയായിരുന്നു.

Story Highlights: Shaheenbagh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top