കുണ്ടന്നൂര്‍, വൈറ്റില മേല്‍പാലങ്ങള്‍ ഏപ്രിലോടെ ഗതാഗതത്തിന് തുറന്നു നല്‍കും

കുണ്ടന്നൂര്‍ – വൈറ്റില മേല്‍പാല നിര്‍മാണം മാര്‍ച്ച് അവസാന വാരത്തോടെ പൂര്‍ത്തിയാകും. നിര്‍മാണം ഭൂരിഭാഗവും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ മാസത്തോടെ പാലങ്ങള്‍ ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ശ്രമം. കൊച്ചിയിലെ വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടന്‍ പണികള്‍ പൂര്‍ത്തിയാവുമെന്നും അധികൃതര്‍ അറിയിച്ചു. എത്രയും പെട്ടെന്ന് പാലം ഗതാഗത യോഗ്യമാക്കാനാണ് തീരുമാനം.

2017 ഡിസംബര്‍ 11 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈറ്റില മേല്‍പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ആറുവരി പാതകളിലായി 717 മീറ്ററാണ് പാലത്തിന്റെ നീളം. 750 മീറ്ററാണ് കുണ്ടന്നൂര്‍ മേല്‍പാലത്തിന്റെ നീളം. ഈ രണ്ട് ഫ്‌ളൈ ഓവറുകളും വരുന്നതോടെ തിരക്ക് ഗണ്യമായി കുറയ്ക്കാനാവും. അപ്രോച്ച് റോഡുകളുടെയും പണികള്‍ അവസാന ഘട്ടത്തിലാണ്. ഫ്‌ളൈ ഓവറുകള്‍ക്കായി കിഫ്ബിയില്‍ നിന്നാണ് പണം കണ്ടെത്തുന്നത്.

Story Highlights: vytila junction traffic

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top