ഡൽഹിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് കൊടും കുറ്റവാളികൾ കൊല്ലപ്പെട്ടു

ഡൽഹിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് കൊടും കുറ്റവാളികൾ കൊല്ലപ്പെട്ടു. കൊലപാതകം, മോഷണം എന്നീ കേസുകളിൽ പ്രതികളായവരാണ് കൊല്ലപ്പെട്ടത്.
Read Also: മൂന്നാറിൽ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു : രണ്ട് മരണം
പുലർച്ചെ അഞ്ച് മണിയോടെ തെക്കുകിഴക്കൻ ഡൽഹിയിലെ പുൽ പ്രഹ്ലാദ് പുർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊലപാതകം, മോഷണം തുടങ്ങിയ നിരവധി കേസുകളിലെ പ്രതികളായ രാജാ ഖുറേഷിയും രമേഷ് ബഹാദൂറുമാണ് കൊല്ലപ്പെട്ടതെന്ന് സ്‌പെഷ്യൽ സെൽ ഡിസിപി പി എസ് കുഷ്വ പറഞ്ഞു.
പ്രദേശത്ത് പ്രതികൾ ഉണ്ടെന്ന വിവരത്തെ തുടർന്ന് സ്‌പെഷ്യൽ സെൽ നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രതികളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ മുപ്പത് റൗണ്ട് വെടിയുതിർത്തുവെന്ന് പൊലീസ് അറിയിച്ചു.
encounter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here