സിഎജി റിപ്പോർട്ടിലെ ആരോപണങ്ങൾ : സമഗ്രമായ അന്വേഷണം വേണമെന്ന് ബെന്നി ബെഹനാൻ

സിഎജി റിപ്പോർട്ടിലെ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബെന്നി ബെഹനാൻ എംപി . ഡിജിപി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർ ആരോപണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്‌ക്കണമെന്ന് ബെന്നി ബെഹനാൻ പറഞ്ഞു.

ഒൻപത് മാസം മാത്രമുള്ള ഒരു കമ്പനിക്ക് കരാർ നൽകിയതിന് പിന്നിൽ ഉന്നതരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ബെന്നി ബെഹനാൻ ആരോപിച്ചു. എന്നാൽ ആരോപണങ്ങളെയെല്ലാം നിസാരവത്കരിക്കാനാണ് സർക്കാരും, സിപിഐഎമ്മും ശ്രമിക്കുന്നതെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ബെഹ്‌റയെ സംരക്ഷിക്കാനുള്ള നടപടി മാത്രമാണെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ സർക്കാരിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

Read Also : സിഎജിയുടെ കണ്ടെത്തലുകള്‍ ഡിജിപിയുടെ തലയില്‍ വച്ച് രക്ഷപെടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: കെ സുരേന്ദ്രന്‍

നേരത്തെ സിഎജി കണ്ടെത്തലുകൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. സിഎജിയുടെ കണ്ടെത്തലുകൾ ഡിജിപിയുടെ തലയിൽ വച്ച് രക്ഷപെടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിക്ക് കൂട്ടുനിന്നുവെന്നും വിവാദ കമ്പനിയെ കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.

Story Highlights- CAG

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top