സിഎജിയുടെ കണ്ടെത്തലുകള്‍ ഡിജിപിയുടെ തലയില്‍ വച്ച് രക്ഷപെടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: കെ സുരേന്ദ്രന്‍

k surendran SABARIMALA

സിഎജിയുടെ കണ്ടെത്തലുകള്‍ ഡിജിപിയുടെ തലയില്‍ വച്ച് രക്ഷപെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്ക് കൂട്ടുനിന്നു. വിവാദ കമ്പനിയെ കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കൈയിട്ടു വാരാനുള്ള ശ്രമമാണ് നടന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോഴിക്കോട്ടെ ഷഹീന്‍ ബാഗ് സ്‌ക്വയര്‍ തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നുവെന്നും സര്‍ക്കാരും കോര്‍പറേഷനും വിഷയത്തില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു. സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Story Highlights: k Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top