പാലക്കാട് ദേശീയ പാതയ്ക്ക് സമീപം വന്‍ തീപിടുത്തം

പാലക്കാട് ദേശീയ പാതയ്ക്ക് സമീപം വന്‍ തീപിടുത്തം. കുഴല്‍മന്ദം വെള്ളപ്പാറയിലാണ് വഴിയരികിലെ പുല്ലിന് തീ പിടിച്ച് പടര്‍ന്നത്. ദേശീയ പാതയ്ക്കു സമീപമുള്ള തീ അണയ്ക്കാനായെങ്കിലും തീ ഇവിടെനിന്ന് വെള്ളപ്പാറ കുന്നിലേക്ക് പടരുകയായിരുന്നു.

വലിയതോതില്‍ തീ പടര്‍ന്നു പിടിച്ചിരിക്കുകയാണ് ഇവിടേക്ക്. കാട്ടുപന്നികള്‍ അടക്കമുള്ള ജീവികള്‍ ഇവിടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീ പടര്‍ന്നു പിടിക്കുന്ന കുന്നിന് സമീപം ജനവാസ മേഖലയാണ്. ഇവിടുത്തെ ആളുകളെ ഒഴിപ്പിക്കാനാണ് ഫയര്‍ഫോഴ്‌സ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഫയര്‍ ഫോഴ്‌സിന്റെ ഒരു യൂണിറ്റ് മാത്രമാണ് നിലവില്‍ സ്ഥലത്ത് എത്തിയിരിക്കുന്നത്.

പാലക്കാടുനിന്ന് കൂടുതല്‍ യൂണിറ്റുകള്‍ എത്തുമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിത്.

Story Highlights: Fire Accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top