ഐപിഎൽ: ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യുസീലന്റ് താരങ്ങൾ എത്താൻ വൈകും

വരുന്ന ഐപിഎൽ സീസണിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യുസീലന്റ് താരങ്ങൾ എത്താൻ വൈകുമെന്ന് റിപ്പോർട്ട്. ഏപ്രിൽ ഒന്നാം തിയതി മുതൽ മാത്രമേ ടീമുകളിലെ താരങ്ങൾ ഐപിഎല്ലിൽ എത്തൂ. ആദ്യം നടക്കുന്ന മൂന്ന് മത്സരങ്ങളിൽ ഇവർ ഉണ്ടാവില്ല. രാജ്യാന്തര മത്സരങ്ങൾ മൂലമാണ് താരങ്ങൾ വൈകി എത്തുന്നത്.
മാർച്ച് 19 മുതൽ 31 വരെയാണ് ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള രണ്ട് മത്സര ടെസ്റ്റ് പരമ്പര നടക്കുന്നത്. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് താരങ്ങൾ അതിനു ശേഷമേ ഐപിഎൽ ടീമുകൾക്കൊപ്പം ചേരൂ. ന്യുസീലന്റ്-ഓസ്ട്രേലിയ ടി-20 പരമ്പരയും മാർച്ച് 29നേ അവസാനിക്കൂ. ഇതിനു ശേഷം മാത്രമേ ഇരു ടീമുകളിലെയും താരങ്ങൾ മത്സരങ്ങൾക്ക് എത്തൂ. ഒപ്പം, ഷെഫീൽഡ് ഷീൽഡ് മത്സരത്തിന്റെ കലാശപ്പോരാട്ടം മാർച്ച് 27 മുതൽ 31 വരെ നടക്കും. അതിലും കുറേ ഓസീസ് താരങ്ങൾ പങ്കെടുക്കുന്നുണ്ട്. അവരും വൈകിയേ ഐപിഎല്ലിൽ ചേരൂ.
മാർച്ച് 29 ന് നടക്കുന്ന മുംബൈ ഇന്ത്യൻസ് – ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടത്തോടെയാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുക. 30 ന് ഡെൽഹി ക്യാപിറ്റൽസ് – കിംഗ്സ് ഇലവൻ പഞ്ചാബ്, 31 ന് നടക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ മത്സരങ്ങളും നടക്കും. ഈ മൂന്ന് മത്സരങ്ങളിലും മൂന്ന് ടീമുകളിലെയും താരങ്ങൾ ഉണ്ടാവില്ല.
Story Highlights: IPL, England, New Zealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here