മതവിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വാദം ഇന്നുമുതൽ

രാജ്യത്തെ മതവിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട ഏഴ് സുപ്രധാന വിഷയങ്ങളിൽ സുപ്രിംകോടതി ഇന്നു മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ഒൻപതംഗ വിശാല ബെഞ്ചാണ് വാദം കേൾക്കുന്നത്. ശബരിമല പുനഃപരിശോധനാ ഹർജികളിലെ തീർപ്പിന് വിശാലബെഞ്ചിന്റെ തീരുമാനം നിർണായകമാകും.

ശബരിമല യുവതിപ്രവേശനം, മുസ്ലിം പള്ളികളിലും പാഴ്‌സികളുടെ ഫയർ ടെമ്പിളിലും സ്ത്രീകൾക്കുള്ള പ്രവേശനവിലക്ക്, ദാവൂദി ബോറാ സമുദായത്തിലെ ചേലാകർമം എന്നിവയുമായി ബന്ധപ്പെട്ട അന്തിമതീർപ്പിന് ഏറെ നിർണായകമാകുന്ന ഏഴ് പരിഗണനാവിഷയങ്ങളിലാണ് ഒൻപതംഗ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കൽ തുടങ്ങുന്നത്. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളായ 25ഉം 26ഉം കോടതി വ്യാഖ്യാനിക്കും. മതവിശ്വാസം അനുഷ്ഠിക്കാനുള്ള അവകാശത്തിന്റെ വ്യാപ്തിയും പരിധിയും, ധാർമികത എന്ന വാക്കിന്റെ വ്യാപ്തിയും ലക്ഷ്യവും, മതാചാരങ്ങൾ ജുഡീഷ്യൽ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനുള്ള സാധ്യത, ഹിന്ദു വിഭാഗം എന്നതിന്റെ അർത്ഥം തുടങ്ങി ഏഴ് പരിഗണനാ വിഷയങ്ങളിൽ അതിവേഗ വാദമാണ് നിശ്ചയിച്ചിരിക്കുന്നത്.

Story highlight: Supreme court, religious belief 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top