കൊറോണ: വുഹാൻ ആശുപത്രി ഡയറക്ടർ മരിച്ചു

കൊറോണ വൈറസ് ബാധിച്ച് വുഹാനിലെ സ്വകാര്യ ആശുപത്രി ഡയറക്ടർ മരിച്ചു. വുഹാനിലെ വുചാംഗ് ആശുപത്രി ഡയറക്ടർ ല്യു സിമിംഗാണ് ഇന്ന് രാവിലെയോടെ മരിച്ചത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചൈനയിൽ കൊറോണ ബാധിച്ച് ആറ് ആശുപത്രി ജിവനക്കാരാണ് മരിച്ചത്. 1716 ആശുപത്രി ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ ഡോക്ടർമാർക്ക് ധരിക്കാൻ വേണ്ടത്ര സുരക്ഷായുടുപ്പുകളോ മാസ്‌ക്കുകളോ ഇല്ലാത്തതും സ്ഥിതിഗതികൾ വഷളാക്കുന്നുണ്ട്. ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായിട്ടും അവയെല്ലാം അവഗണിച്ച് അവർ ജോലി ചെയ്യുകയാണെന്ന് ജീവനക്കാർ എഫ്പിയോടെ പ്രതികരിച്ചു.

Read Also : കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1886 ആയി

അതേസമയം, ചൈനയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 1886 ആയി. ഇന്നലെ മാത്രം 98 പേരാണ് മരിച്ചത്. ചൈനയിലിതുവരെ 72,436 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധ പടരുന്നത് തടയാനായി സ്വീകരിച്ച നടപടികൾ വിജയം കണ്ട് തുടങ്ങിയതായി ചൈനീസ് ദേശീയ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 14 ശതമാനം പേർ മാത്രമാണ് മരിക്കുന്നതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. കുട്ടികളിൽ മരണനിരക്ക് കുറവാണെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനാം കൂട്ടിച്ചേർത്തു.

അതിനിടെ യോക്കോഹാമ തുറമുഖത്തുള്ള കപ്പലിൽ 99 പേർക്കുകൂടി വൈറസ് സ്ഥിരീകരിച്ചതായി ജപ്പാൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതോടെ കപ്പലിൽ വൈറസ് ബാധിച്ചവർ 454 ആയി.

 

Story Highlights- Corona Virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top