എറണാകുളത്ത് സ്വകാര്യ ബസുകളിൽ കളക്ടറുടെ മിന്നൽ പരിശോധന

എറണാകുളത്ത് സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന. സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ടോ എന്നറിയാനായിരുന്നു ജില്ലാ കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ കൊച്ചി നഗരത്തിൽ മിന്നൽ പരിശോധന നടത്തിയത്.

ആറ് ബസുകൾ കൈയോടെ പിടികൂടി. താക്കീത് നൽകി വിട്ടയച്ച ബസ് ജീവനക്കാരോട് ഇനിയും ആവർത്തിച്ചാൽ 304 വകുപ്പ് പ്രകാരം നരഹത്യയ്ക്ക് കേസെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.

കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സ് ഭാഗത്താണ് കളക്ടർ വാഹന പരിശോധനക്ക് നേരിട്ടെത്തിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.

 

private bus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top