വ്യാജ പാസ്പോർട്ട് കേസ്: സെവൻസ് ഫുട്ബോൾ സൂപ്പർ താരം ഇമ്മാനുവലിന് ഉപാധികളോടെ ജാമ്യം

വ്യാജ പാസ്പോർട്ട് കേസിൽ അറസ്റ്റിലായ സെവൻസ് ഫുട്ബോൾ സൂപ്പർ താരം ഇമ്മാനുവലിന് ഉപാധികളോടെ ജാമ്യം. വിചാരണക്ക് ഹാജരാകാതെ സംസ്ഥാനവിട്ട് കടന്ന് കളഞ്ഞതിന് നാഗ്പൂരിലെ കാംപ്ടി കോടതി ഇമ്മാനുവലിന് ഇരുപത്തിയയ്യായിരം രൂപ പിഴയും ചുമത്തി. ഞായറാഴ്ച കോഴിക്കോട്ടുനിന്ന് നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത ഇമ്മാനുവലിനെ ഇന്നാണ് കോടതിയിൽ ഹാജരാക്കിയത്.

കുറഞ്ഞ കാലം കൊണ്ട് സെവൻസ് ഫുട്ബോൾ ആരാധകർക്ക് ഇടയിൽ പ്രിയതാരമായി മാറിയിരുന്ന ഇമ്മാനുവൽ യൂക്കോച്ചിയെ ഞായറാഴ്ച്ചയാണ് കോഴിക്കോട് നിന്ന് നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. 2015 ൽ വ്യാജപാസ്പോർട്ടു കേസിൽ ഇമ്മാനുവൽ നാഗ്പൂരിൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇമ്മാനുവൽ വിചാരണ സമയത്ത് കോടതിയിൽ ഹാജരാവാത്തതിനാൽ നാഗ്പൂരിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ഇന്ന് കോടതിയിൽ ഹാജരാക്കിയ ഇമ്മാനുവലിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നേരത്തെയുള്ള കേസിൽ വിചാരണക്ക് ഹാജരാകാതിരുന്നതിന് ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. എല്ലാ ഞായറാഴ്ചയും നാഗ്പൂർ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. തന്റെ കയ്യിലുള്ള യഥാർത്ഥ പാസ്പോർട്ട് ഇമ്മാനുവൽ കോടതിയിൽ ഹാജരാക്കി.

Story Highlights: fake passport case emmanuel got bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top