തൃശൂരിൽ കാടിനു തീയിട്ട സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ഊർജിതമാക്കി

തൃശൂർ ദേശമംഗലം കൊറ്റമ്പത്തൂരിൽ കാടിനു തീയിട്ട സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ഊർജിതമാക്കി. മനുഷ്യനിർമിത കാട്ടു തീയാണ് നാശം വിതച്ചെതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. കാട്ടു തീ സാധ്യത സംബന്ധിച്ച് രേഖാമൂലം മുന്നറിയിപ്പ് നൽകിയിട്ടും പ്രദേശത്ത് ജാഗ്രത പുലർത്താതിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിനോട് വനം വകുപ്പ് വിശദീകരണം ആരായും.

എച്ച്എൻഎൽ പാട്ടത്തിന് എടുത്ത തോട്ടത്തിൽ ഉണ്ടായ സംഭവത്തിൽ കമ്പനിക്ക് നേരിട്ട് പങ്കില്ലെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാൽ, അടിക്കാട് വെട്ടാൻ തയാറാകാത്തതും ഫയർ ലൈൻ സ്ഥാപിക്കാൻ കമ്പനി മുൻകൈ എടുക്കാത്തതും ഗുരുതര വീഴ്ചയാണെന്നും വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തീയുടെ പ്രഭവകേന്ദ്രം കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. തീ പൂർണമായും അണക്കാൻ സാധിച്ചെങ്കിലും പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്.

Story highlight: forest department, investigation, forest fire in Thrissurനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More