വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി

വേമ്പനാട്ട് കായലിൽ വീണ്ടും ഹൗസ് ബോട്ട് അപകടം. മണ്ണഞ്ചേരി പൊന്നാട് കായിച്ചിറ ഭാഗത്താണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ ജീവനക്കാർ മാത്രമാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആളപായം ഇല്ല. ദേശീയ ജലപാതയിലൂടെ മെയിന്റനൻസ് ജോലികൾക്കായി തണ്ണീർമുക്കത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.

ദേശീയ ജലപാതയിൽ സിഗ്‌നൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് കുറ്റിയിൽ ഹൗസ് ബോട്ട് ഇടിക്കുകയായിരുന്നു. ഹൗസ് ബോട്ടിൽ വെള്ളം കയറിയതോടെ ജീവനക്കാർ ഒച്ചവച്ചു. കായലോര മത്സ്യത്തൊഴിലാളികൾ ആണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്‌സും മണ്ണഞ്ചേരി പൊലീസും സ്ഥലത്തെത്തിയിരുന്നു. സിഗ്‌നൽ തൂണുകൾ അപകടം ഉണ്ടാക്കുന്നു എന്ന് മത്സ്യത്തൊഴിലാളികൾ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

 

house boat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top