ഏറ്റവും മികച്ച കായിക നിമിഷം: ലോറസ് പുരസ്‌കാര നെറുകയില്‍ സച്ചിന്‍

കായിക ലോകത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇരുപത് വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനാണ് പുരസ്‌കാരം.

2011 ലോകകപ്പ് വിജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി സഹതാരങ്ങള്‍ വാങ്കഡെ വലംവച്ച നിമിഷമാണ് കായിക ലോകം തെരഞ്ഞെടുത്തത്. കഴിഞ്ഞ 20 വര്‍ഷത്തെ 20 കായിക നിമിഷങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ വിജയാഘോഷം തെരഞ്ഞെടുക്കപ്പെട്ടത്.

ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് മികച്ച കായിക നിമിഷം തെരഞ്ഞെടുത്തത്. പുരസ്‌കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സ് മികച്ച വനിതാ താരമായപ്പോള്‍ ലയണല്‍ മെസിയും ലൂയിസ് ഹാമില്‍ട്ടനും മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം പങ്കിട്ടു.

Story Highlights: sachin tendulkarനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More