ഇന്ന് ആറ് ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും

ഇന്ന് ആറ് ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നു കൂടെ മാത്രമാണ് ജില്ലകളിൽ  താപനില മുന്നറിയിപ്പ് ഉള്ളതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ സന്തോഷ് ട്വന്റിഫോറിനോട് പറഞ്ഞു.

നാളെ മുതൽ താപനിലയിൽ കുറവുണ്ടാകുമെന്നും ഈ മാസം 21,22 തീയതികളിൽ തെക്കൻ കേരളത്തിൽ വേനൽ മഴ ലഭിക്കുമെന്നും ഡയറക്ടർ പറഞ്ഞു. 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും 22ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലും വേനൽ മഴയ്ക്കുള്ള സാധ്യതയുണ്ട്. പരമാവധി 6 സെന്റീമീറ്റർ വരെ മഴ ലഭിച്ചേക്കാം. മഴയുടെ സാധ്യത മുൻ നിർത്തിയാണ് നിലവിൽ മുന്നറിയിപ്പ് നാളെ മുതൽ പിൻവലിക്കുന്നത്.

Story highlight: Climate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top