ചട്ടങ്ങൾ കാറ്റിൽ പറത്തി എഐഎസ്എടി; കെട്ടിടങ്ങൾക്ക് നിർമാണ അനുമതി ഇല്ല

നിർമാണ നിരോധിത മേഖലയിൽ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതികൾ ഏറുന്നു. ലത്തീൻ കത്തോലിക്ക സഭ വരാപ്പുഴ അതിരൂപതയുടെ കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന ആൽബർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയാണ് (എഐഎസ്എടി) നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയിരിക്കുന്നത്. 1,40,000 സ്‌ക്വയർ ഫീറ്റ് വരുന്ന കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത് യാതൊരു അനുമതിയും ഇല്ലാതെയാണ്.

Read Also: വെടിയുണ്ടകളും തോക്കും കാണാതായിട്ടില്ല; പൊലീസിന് ക്ലീൻ ചിറ്റ് നൽകി ആഭ്യന്തര സെക്രട്ടറി

കൊച്ചി നഗരത്തിന്റെ രൂപരേഖ പദ്ധതി പ്രകാരം പൊതു തുറസായ മേഖല ജി1, ജി2 വിൽ ഉൾപ്പെട്ട 12 ഏക്കർ സ്ഥലത്താണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് ഡെപ്യൂട്ടി ടൗൺ പ്ലാനർ നിർദേശം നൽകിയിട്ടുള്ളതിന് രേഖകളുണ്ട്.

കളമശേരി കുസാറ്റിന് സമീപമുള്ള 12 ഏക്കറിൽ പല ഘട്ടങ്ങിലായി 2,35,000 സ്‌ക്വയർ ഫീറ്റോളം കെട്ടിടങ്ങളാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ 90,000 സ്‌ക്വയർ ഫീറ്റിന് അനുമതി ലഭിച്ചിരിക്കുന്നത് അനധികൃതമായാണെന്ന് ആക്ഷേപം ശക്തമാകുന്നുണ്ട്. ശേഷിക്കുന്ന 1,45,000 സ്‌ക്വയർ ഫീറ്റോളം വരുന്ന കെട്ടിടങ്ങൾക്ക് നിർമാണ അനുമതിയോ കെട്ടിട നമ്പറോ ഇല്ല.

ആൽബർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കെട്ടിട നിർമാണം സംബന്ധിച്ച പല ഫയലുകളും കളമശേരി നഗരസഭയിൽ നിന്ന് കാണാതായിരിക്കുകയാണ്. വിവരാവകാശ രേഖയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കെട്ടിട നിർമാണ ചട്ടങ്ങളും പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ലംഘിച്ചുള്ള സ്ഥാപനത്തിന്റെ പ്രവർത്തനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

 

AISAT

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top