മലപ്പുറം കുഞ്ഞുങ്ങളുടെ മരണകാരണം സിഡ്‌സ് ആകാമെന്ന് വിദഗ്ധർ; എന്താണ് സിഡ്‌സ് ? [24 Explainer]

ദുരൂഹതകൾക്ക് താത്ക്കാലിക വിരാമമിട്ടുകൊണ്ട് മലപ്പുറം തിരൂരിൽ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ മരണ കാരണം ജനിതക രോഗമാണെന്ന് തിരൂർ നഴ്‌സിംഗ് ഹോം ഡോക്ടർ നൗഷാദ് പറഞ്ഞു. സിഡ്‌സ് (സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം) എന്ന അവസ്ഥയാകാം കാരണമെന്നും ഡോക്ടർ സംശയം പ്രകടിപ്പിച്ചു. എന്നാൽ എന്താണ് സിഡ്‌സ് ?
സിഡ്‌സ് ഒരു രോഗമല്ല
സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം അഥവാ സിഡ്‌സ് ഒരു രോഗമല്ല. ഒരു വയസിൽ താഴെ പ്രായമായ കുഞ്ഞുങ്ങൾ അകാരണമായി മരിക്കുന്ന അവസ്ഥയാണ് സിഡ്‌സ്. പോസ്റ്റുമോർട്ടത്തിലൂടെ പോലും മരണകാരണം കണ്ടെത്താനാകില്ല.
ചില കാരണങ്ങൾ കൊണ്ടാകാം കുട്ടികൾക്ക് പെട്ടെന്ന് മരണം സംഭവിക്കുന്നത്. കമിഴ്ന്ന് കിടന്ന് ഉറങ്ങുക, ചൂട്, പുകവലിക്കുമ്പോഴുണ്ടാകുന്ന പുക തുടങ്ങിയവ സിഡ്‌സിന് കാരണമാകാമെന്ന് പറയപ്പെടുന്നു. ഗർഭകാലം പൂർത്തിയാകുന്നതിന് 39 ആഴ്ച മുമ്പ് പിറക്കുന്ന കുഞ്ഞുങ്ങൾക്ക് സിഡ്‌സ് സാധ്യത കൂടുതലാണ്.
കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്ന കേസുകളിൽ തുടക്കത്തിൽ ഇത് സിഡ്‌സ് എന്ന തെറ്റിദ്ധരിക്കപ്പെടാമെന്ന് പറയപ്പെടുന്നു.
സിഡ്‌സ് എങ്ങനെ ഒഴിവാക്കാം
സിഡ്‌സ് ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗം കുട്ടികളെ മലർത്തി കിടത്തുക എന്നതാണ്. കട്ടിയുള്ള കിടക്കയിൽ കിടത്തുക, ചൂട് കുറഞ്ഞ അന്തരീക്ഷം, പാസിഫയർ നൽകുക (കുട്ടികൾ കരയാതിരിക്കാൻ വായിൽ വയ്ക്കുന്ന ഉപകരണം) പുകവലിക്കുമ്പോൾ ഉണ്ടാകുന്ന പുക ഒഴിവാക്കുക എന്നിവ സിഡ്‌സ് ഒഴിവാക്കാൻ സാധിക്കും.
മുലപ്പാൽ നൽകുന്നത്, വാക്‌സിൻ നൽകുന്നത് എന്നിവയെല്ലാം സിഡ്‌സ് കുറയ്ക്കാൻ സാധിക്കും.
Story Highlights- Child Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here