തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറൽ; ഹർജി പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

റിട്ട് ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനമെടുത്തത് കേന്ദ്രസർക്കാരാണ്. അതിനാൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നിലനിൽക്കില്ലെന്നും സുപ്രിംകോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്.

വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന ആശങ്കയാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. പൊതുതാത്പര്യം പരിഗണിച്ചില്ല. ടെൻഡർ നടപടികളിലും ക്രമക്കേടുണ്ടെന്ന് സർക്കാർ ആരോപിച്ചു.

Story Highlights- Thiruvananthapuram airport,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top