പിച്ചിൽ പച്ചപ്പ്: ആദ്യ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പാകും

ന്യൂസിലൻഡും ഇന്ത്യയും തമ്മിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ പിച്ചിനെച്ചൊല്ലി ആരാധകർക്കിടയിൽ ആശങ്ക. പച്ചപ്പ് നിറഞ്ഞ വെല്ലിംഗ്‌ടൺ പിച്ചിൻ്റെ ചിത്രം ബിസിസിഐ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലാണ് പങ്കുവെച്ചത്. ഈ പിച്ചിൽ കളി നടത്തിയാൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ദയനീയമായി പരാജയപ്പെടുമെന്ന് ആരാധകർ ആശങ്കപ്പെടുന്നു. ആദ്യ ദിനം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നാൽ കിവീസ് ബൗളർമാർ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ ക്ഷണനേരത്തിൽ പുറത്താക്കുമെന്നും ആരാധകർ പറയുന്നു.
നാളെയാണ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ്. 29ന് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരവും നടക്കും. നേരത്തെ ടി-20 പരമ്പര 5-0നു തൂത്തു വാരിയ ഇന്ത്യക്ക് ഏകദിന പരമ്പരയിൽ അതേ ന്യൂസിലൻഡ് അതേ നാണയത്തിൽ തിരിച്ചടി നൽകിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ന്യൂസിലൻഡ് തൂത്തുവാരിയിരുന്നു.
നേരത്തെ, ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെപ്പറ്റി ഇന്ത്യൻ നായകൻ വിരാട് കോലിസൂചന നൽകിയിരുന്നു. ഓപ്പണിംഗിൽ മായങ്ക് അഗർവാളിനൊപ്പം യുവതാരം പൃഥ്വി ഷാ ഇറങ്ങുമെന്നും ഇഷാന്ത് ശർമ്മ ഫൈനൽ ഇലവനിൽ ഉണ്ടാകുമെന്നുമുള്ള സൂചനകളാണ് കോലി നൽകിയത്.
നേരത്തെ, ന്യൂസിലൻഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തിൽ പൃഥ്വി ഷായും മായങ്ക് അഗർവാളും ഋഷഭ് പന്തും മികച്ച പ്രകടനം നടത്തിയിരുന്നു. ഒപ്പം ഓപ്പണിംഗ് പൊസിഷനിലേക്ക് പൃഥ്വിക്കൊപ്പം പരിഗണിച്ചിരുന്ന ശുഭ്മൻ ഗിൽ രണ്ട് ഇന്നിംഗ്സുകളിലും പരാജയപ്പെട്ടത് പൃഥ്വിയുടെ വഴി എളുപ്പമാക്കി.
അഞ്ചാം ടി-20യിൽ പരുക്കേറ്റ് പുറത്തായ ഓപ്പണർ രോഹിത് ശർമ്മക്ക് പകരക്കാരനായാണ് ശുഭ്മൻ ഗിൽ ടീമിലെത്തിയത്. ന്യൂസിലൻഡ് എക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് യുവതാരത്തിന് നറുക്കുവീണത്.
A day out of the 1st Test, this is what the pitch at Basin Reserve looks like.
Thoughts ? #NZvIND pic.twitter.com/XND442GJFN
— BCCI (@BCCI) February 20, 2020
Story Highlights: Wellington test green pitch bcci twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here