വെടിയുണ്ടകള്‍ കാണാതായ സംഭവം: അന്വേഷണം കൂടുതല്‍ പൊലീസുകാരിലേക്ക്

പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ അന്വേഷണം കൂടുതല്‍ പൊലീസുകാരിലേക്ക്. പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട പൊലീസുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ പ്രതിപട്ടികയിലുള്ള 11 പൊലീസുകാരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുക. ഇവരില്‍ മൂന്ന് പേര്‍ മൊഴി നല്‍കിയിരുന്നു.
കേസില്‍ പ്രതിയായ ഗണ്‍മാന്‍ സനില്‍ കുമാറിനെയും ചോദ്യം ചെയ്യും. വെടിയുണ്ടകള്‍ കാണാതായ കാലയളവും ഈ സമയം ചുമതലയിലുണ്ടായിരുന്ന പൊലീസുകാരെ കണ്ടെത്താനുമാണ് ക്രൈംബ്രാഞ്ചിന്റെ ആദ്യ ശ്രമം. കൂടാതെ ചീഫ് പൊലീസ് സ്റ്റോറിലെ രേഖകളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ച് വരികയാണ്. കേസില്‍ എസ്എപി ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച തുറന്ന് കാട്ടുന്ന പ്രാഥമിക തെളിവുകള്‍ ഇന്നലെ നടന്ന പരിശോധനയില്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.
വ്യാജമെന്ന് കരുതുന്ന 350 വെടിയുണ്ട കെയ്‌സുകളും, വെടിയുണ്ടയുടെ പുറംചട്ട ഉപയോഗിച്ച് നിര്‍മിച്ചെന്ന് കരുതുന്ന മുദ്രയുമാണ് ക്യാമ്പില്‍ നിന്ന് പിടിച്ചെടുത്തത്. ഇവ ഫോറന്‍സിക് പരിശോധനക്കായി കോടതിയില്‍ സമര്‍പ്പിച്ചു. പരിശോധന ഫലം കേസില്‍ നിര്‍ണായകമാകും.
Story Highlights: CAG report
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here