Advertisement

ദീര്‍ഘദൂര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതിന് കാരണം എന്ത്…?

February 21, 2020
Google News 1 minute Read

ദീര്‍ഘദൂര യാത്രകള്‍ നടത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതിന് പല കാരണങ്ങളുണ്ടാകാം. ഉറക്കക്കുറവും ദീര്‍ഘദൂര ഡ്രൈവുകള്‍ ചെയ്ത് പരിചയമില്ലാത്തതും വഴികള്‍ അറിയാത്തതുമെല്ലാം അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.

അപകടങ്ങളില്‍ 40 ശതമാനവും ഉറക്ക കുറവ് മൂലം

വാഹനാപകടങ്ങളില്‍ നാല്പത് ശതമാനവും സംഭവിക്കുന്നത് ഡ്രൈവര്‍മാര്‍ ഉറങ്ങിപോകുന്നതിനാലെന്ന് വിദഗ്ധര്‍ പറയുന്നു. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് ഹൈവേകളില്‍ പ്രധാനമായും വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്. ഈ സമയം ഉറങ്ങി പോകാനുള്ള സാധ്യത കൂടുതലാണെന്ന് പെരുമ്പാവൂര്‍ ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ബി ഷെഫീഖ് പറയുന്നു.

ഒരു മാസം കുറഞ്ഞത് 10 മുതല്‍ 12 കേസുകള്‍വരെ കണ്ടെയ്‌നര്‍ ലോറികളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്ന് എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ മനോജ് പറഞ്ഞു.

അധിക ഭാരവുമായി എത്തുന്നതാണ് പ്രധാന നിയമ ലംഘനം. പെര്‍മിറ്റ് ഇല്ലാതെ എത്തുന്നതും അനധികൃത പാര്‍ക്കിംഗിനും പിടിക്കപ്പെടുന്ന കണ്ടെയ്‌നര്‍ ലോറികളുമുണ്ട്. രാത്രി വാഹനങ്ങള്‍ ഓടിക്കേണ്ടി വരുന്നവര്‍ യാത്രയ്ക്ക് മുന്‍പ് കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. ക്ഷീണം മൂലമുണ്ടാകുന്ന തളര്‍ച്ചയാണ് ഡ്രൈവിംഗിനിടയില്‍ ഉറക്കം വരുന്നതിന് പ്രധാന കാരണം.

നിയമത്തിലെ ഇളവ്…?

ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ഭാര വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടാകണമെന്നായിരുന്നു മോട്ടോര്‍ വാഹന നിയമത്തിലെ റൂള്‍ 90. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ മിനിമം രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്നും ഡ്രൈവര്‍ സീറ്റിന് പിന്നിലായി വിശ്രമിക്കാനുള്ള സ്ഥലം ഒരുക്കണമെന്നുമായിരുന്നു നിയമം. 2018 ല്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തി.

Story Highlights: ksrtc accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here