റയിഹാനത്തിന് ആശ്വാസം പകർന്ന് ഫ്‌ളവേഴ്സ് സ്റ്റാർ മാജിക്

രോഗങ്ങൾ ജീവിതത്തെ തളർത്തുമ്പോൾ പലർക്കും മരുന്നിനേക്കാൾ ആശ്വാസം പകരുന്ന ചിലതുണ്ട്. സംഗീതം, പുസ്തകങ്ങൾ, സിനിമ, പ്രിയപ്പെട്ടവരുടെ സാമിപ്യം അങ്ങനെ പലതും. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ഫ്‌ളവേഴ്സ് സ്റ്റാർ മാജിക് (ടമാർ പടാർ-2) ആണ് റയിഹാനത്ത് എന്ന പെൺകരുത്തിന് വേദനസംഹാരിയായി തീർന്നത്.

കോഴിക്കോട് സ്വദേശിനിയായ റയിഹാനത്ത്‌ വർഷങ്ങളായി ഗുരുതരമായ രോഗാവസ്ഥയിലായിരുന്നു. എഴുന്നേറ്റ് നടക്കാൻ പോലും സാധിക്കാത്ത വിധം രോഗം ഇവരെ ശാരീരികമായും മാനസികമായും തളർത്തി. കൂടെ നിൽക്കുമെന്നു കരുതിയവരിൽ പലരും രോഗാവസ്ഥയെ തുടർന്ന് അകലുകയായിരുന്നു. സർജറികൾക്കും മരുന്നുകൾക്കുമൊന്നും റയിഹാനത്തിനെ പരിപൂർണമായി സുഖപ്പെടുത്താൻ സാധിച്ചതുമില്ല.

രോഗത്തിന്റെ വേദനയിൽ ഉൾക്കരുത്തു പോലും നഷ്ടപ്പെട്ട റയിഹാനത്തിന് ഒടുവിൽ ആശ്വാസമായത് സ്റ്റാർ മാജിക് പരിപാടിയാണ്. സ്റ്റാർ മാജിക്കിലെ താരക്കൂട്ടങ്ങളുടെ കുസൃതികളും ചിരി നിറയ്ക്കുന്ന സുന്ദര നിമിഷങ്ങളും ഗെയിമുകളും മത്സരാത്ഥികളുടെ ആവേശവുമെല്ലാം ഹൃദയത്തിലേക്ക് ആവാഹിച്ചു ഈ പെൺകരുത്ത്. മെല്ലെ വേദനകളെ മറന്നു തുടങ്ങി. മനക്കരുത്ത് വീണ്ടെടുത്തു. ഒടുവിൽ നിറചിരിയോടെ റെയിഹാനത്ത് സ്റ്റാർ മാജിക് വേദിയിലെത്തി. വേദനകൾ മറന്ന് നൃത്തം ചെയ്തു.

ഫ്‌ളവേഴ്സ് ടിവിയിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 9.30-നാണ് സ്റ്റാർ മാജിക് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ആസ്വാദനത്തിന്റെ വേറിട്ട ഭാവമാണ് ഈ പരിപാടി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Story highlight: Flowers star magic

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top