വയനാട്ടിലെ സംസ്ഥാന പഞ്ചായത്ത് ദിനാഘോഷം; വിവാദം അനാവശ്യമെന്ന് മന്ത്രി എ സി മൊയ്തീൻ

വയനാട്ടിലെ സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തിൽ വൻ ധൂർത്ത് എന്ന വിവാദം അനാവശ്യമെന്ന് എസി മൊയ്തീൻ. പരിപാടി നടത്തിയത് സർക്കാർ ചെലവിലല്ല. ആഘോഷം സംഘടിപ്പിച്ചത് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷനാണെന്നും മന്ത്രി പ്രതികരിച്ചു.
Read Also: വയനാട്ടിലെ സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തിൽ വൻ ധൂർത്ത്; ഉപഹാരം നൽകാൻ മാത്രം ചെലവാക്കിയത് 70 ലക്ഷം
എട്ട് സംസ്ഥാന മന്ത്രിമാർ പങ്കെടുത്ത പരിപാടിയിൽ 7000ത്തോളം പ്രതിനിധികളാണ് പങ്കാളികളായത്. 1200 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നായി 3000 പ്രതിനിധികളെയാണ് പരിപാടിക്കായി ക്ഷണിച്ചിരുന്നത്. എന്നാൽ ഓരോ പഞ്ചായത്തിൽ നിന്ന് ഓൗദ്യോഗിക വാഹനത്തിൽ നാലും, അഞ്ചും പേരാണ് പരിപാടിക്കെത്തിയത്. പ്രതിനിധികളുടെ ഭക്ഷണത്തിന് മാത്രം 78 ലക്ഷത്തോളം രൂപയാണ് ചെലവായത്. രണ്ടിടത്തേയും വേദികൾക്കായി ഏഴ് ലക്ഷം രൂപയായി. ഇതിനെല്ലാം അപ്പുറം പ്രതിനിധികൾക്ക് ഉപഹാരമായി നൽകിയ ട്രോളി ബാഗിന് 70 ലക്ഷം രൂപ ചെലവായി.
പരിപാടി നടന്ന വൈത്തിരിയിലെ സ്വകാര്യ ഹോട്ടലിൽ വിവിധ വിഷയങ്ങളിൽ ഗൗരവമേറിയ സെമിനാറുകളും മറ്റും നടക്കുമ്പോൾ പ്രതിനിധികളിൽ പലരും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സമയം ചെലവിടുകയായിരുന്നു. സർക്കാറിന്റെ വൻ ധൂർത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫ് സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.
state panchayath day celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here