ചൂടിനെ അകറ്റാൻ തണ്ണിമത്തൻ സോർബെ

ചൂടു കാലം ആരംഭിച്ചതോടെ പലരും നേരിടുന്ന ഒരു അവസ്ഥയാണ് അമിത ദാഹം. ജലാംശം കൂടുതലുള്ള ഫ്രൂട്‌സ് കഴിച്ചും ജ്യൂസ് കുടിച്ചുമൊക്കെ അമിതദാഹം ശമിപ്പിക്കാം. എന്നാൽ, ദാഹം അകറ്റാൻ ഇത്തിരി ടേസ്റ്റിയായി ഒരു തണ്ണിമത്തൻ സോർബെ തന്നെ ആയാലോ…
ചേരുവകൾ
തണ്ണിമത്തങ്ങ ജ്യൂസ് – ഒന്നര കപ്പ്
വെള്ളം – അരക്കപ്പ്
പഞ്ചസാര – ആവശ്യത്തിന്
പുതിനയില – ആവശ്യത്തിന്
മുട്ട വെള്ള – ഒരു മുട്ടയുടേത്
തയാറാക്കുന്ന വിധം
തണ്ണിമത്തങ്ങയും വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ച ഈ മിശ്രിതം ചൂടാറാനായി വെയ്ക്കുക. ശേഷം ഇത് ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് മാറ്റി നാലുമണിക്കൂർ ഫ്രീസറിൽ വയ്ക്കുക. നാലുമണിക്കൂറിന് ശേഷം പുറത്തെടുത്ത് സ്പൂൺ ഉപയോഗിച്ച് പൊടിച്ച ശേഷം വീണ്ടും മിക്‌സിയിൽ മുട്ടയുടെ വെള്ള ചേർത്ത് അടിക്കുക. ഇത് നാല് മണിക്കൂർ തണുക്കാൻ അനുവദിക്കുക. നന്നായി തണുത്ത ശേഷം ഇത് പുതിന ഇലകൊണ്ട് അലങ്കരിച്ച്
സേർവിങ് പ്ലേറ്റിലേക്ക് മാറ്റാം… തണ്ണിമത്തൻ സോർബെ തയാർ…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here