നിർബന്ധിത വന്ധ്യംകരണ ഉത്തരവ് പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ

നിർബന്ധിത വന്ധ്യംകരണ ഉത്തരവ് പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ. ആരോഗ്യ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിന് തയാറാക്കി എത്തിക്കണമെന്നായിരുന്നു നിർദേശം.
Read Also: തിരുനാവായയിൽ കർഷകൻ മരിച്ച സംഭവം; മരണകാരണം ഹൃദയാഘാതം എന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
വന്ധ്യംകരണത്തിന് ആളെ എത്തിക്കാനായില്ലെങ്കിൽ വിരമിക്കാൻ ആയിരുന്നു ഉദ്യോഗസ്ഥരോട് സർക്കാർ ആവശ്യപ്പെട്ടത്. ഫെബ്രുവരി 11ന് വന്ന ഉത്തരവ് ആണ് പിൻവലിച്ചത്. ഇക്കാര്യം ആരോഗ്യ മന്ത്രി തുൾസി സിൽവത്ത് സ്ഥിരീകരിച്ചു.
കുടുംബാസൂത്രണ പരിപാടിയിൽ പുരുഷന്മാരുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മധ്യപ്രദേശ് നാഷണൽ ഹെൽത്ത് മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഉദ്യോഗസ്ഥർക്ക് ടാർജറ്റ് പ്രഖ്യാപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here