തിരുനാവായയിൽ കർഷകൻ മരിച്ച സംഭവം; മരണകാരണം ഹൃദയാഘാതം എന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മലപ്പുറം തിരുനാവായയിൽ കൃഷിയിടത്തിൽ മധ്യവയസ്‌കൻ മരിച്ച സംഭവത്തിൽ മരണകാരണം ഹൃദയാഘാതം എന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പൊള്ളലേറ്റത് വെയിലത്ത് കിടന്നതിനാലാണെന്നും റിപ്പോർട്ടിൽ പറയുന്നു. മരണകാരണം സൂര്യാതപമാണെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്.

Read Also: കൃഷിയിടത്തിൽ മധ്യവയസ്‌കൻ കുഴഞ്ഞ് വീണു മരിച്ചു; ദേഹമാസകലം പൊള്ളൽ

43കാരനായ കുറ്റിയത്ത് സുധികുമാറിനെയാണ് കഴിഞ്ഞ ദിവസം പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആറ് മണി മുതൽ ജോലിക്കാർക്കൊപ്പം സുധികുമാറും കൃഷിയിടത്തിൽ ജോലി ചെയ്തിരുന്നു. ഒൻപത് മണിയോടെ മറ്റുള്ളവർ ജോലി നിർത്തി തിരികെ കയറിയെങ്കിലും കൊയ്ത്ത് മെഷീനുമായി ബന്ധപ്പെട്ട് സുധികുമാർ ജോലി തുടർന്നു.

പിന്നീട് സുധികുമാറിനെ കാണാതായതോടെ മറ്റുള്ളവർ ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൃഷിയിടത്തിൽ വീണുകിടക്കുന്ന രീതിയിൽ സുധികുമാറിനെ കണ്ടെത്തിയത്.

ശരീരം പൊള്ളലേറ്റ് കരുവാളിച്ച നിലയിലായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ, മരണ കാരണം സൂര്യാതപം ഏറ്റതാണെന്ന് പറയാനാകില്ലെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞിരുന്നു.

 

sun burn

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top