ബുക്കിംഗ് എളുപ്പം, കൂടുതല്‍ സൗകര്യം; ദീര്‍ഘദൂര യാത്രകള്‍ക്ക് ബസ് സര്‍വീസുകളെ ആശ്രയിച്ച് യാത്രക്കാര്‍

ദീര്‍ഘദൂര യാത്രകള്‍ക്ക് സ്വകാര്യ ബസുകളെ നിരവധി പേരാണ് ആശ്രയിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എളുപ്പമാണെന്നതും പെട്ടെന്നുള്ള യാത്രകള്‍ക്ക് സൗകര്യമാണെന്നുമാണ് സ്വകാര്യ ബസുകളെ ആശ്രയിക്കാനുള്ള കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.
ടിക്കറ്റ് ലഭ്യത കുറവ് സാരമായി ബാധിക്കുന്നത് വിദ്യാര്‍ത്ഥികളെയാണ്. ട്രെയിന്‍ യാത്രക്കിടയിലെ സുരക്ഷ പ്രശ്‌നങ്ങളും ഭയപെടുത്തുന്നുണ്ടെന്ന് ചിലര്‍ പറയുന്നു. സ്വകാര്യ ബസുകളുടെ ഭീമമായ ടിക്കറ്റ് നിരക്കും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.
യാത്രക്ക് ബസിനെ മാത്രം ആശ്രയിക്കുന്നതും നിരവധി പേരാണ്. അവിനാശി അപകടത്തില്‍ മരിച്ച ഡ്രൈവര്‍ ഗിരീഷിനെ പോലെ സ്‌നേഹമുള്ളവര്‍ ബസ് യാത്രക്കിടെ സ്ഥിര സാന്നിധ്യമാണെന്നും അവര്‍ പറയുന്നു.
Story Highlights: PRIVATE BUS, Shubhayathra,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here