അതിഥിയെ തേടി വാവ സുരേഷ് വീണ്ടുമെത്തി : പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്

തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് കൊണ്ട് വാവ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

അതേസമയം, വാവ സുരേഷ് ശാസ്ത്രീയമായ രീതിയില്‍ പാമ്പിനെ പിടിക്കാത്തതിനാലാണ് അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന വാദം ശക്തമാണ്. വാവ സുരേഷിന്റെ പാമ്പ് പിടുത്തത്തിലെ മണ്ടത്തരങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തന്റെ മണ്ടത്തരങ്ങള്‍ തിരിച്ചറിയണം എന്നായിരുന്നു ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്.

Story Highlights- Facebook post,  vava suresh, snake bite

.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top