പന്തളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ആക്രികടയിൽ തീപിടുത്തം

പന്തളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ആക്രികടയിൽ തീപിടുത്തം. ആക്രികടയോട് ചേർന്ന പറമ്പിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്കിലേക്ക് തീപടർന്നതാണ് കാരണം.

വൈകിട്ട് ആറുമണിക്ക് ശേഷമായിരുന്നു സംഭവം. അടൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തി നിയന്ത്രണ വിധേയമാക്കി. ആക്രി കടയോട് ചേർന്നുള്ള പത്തുസെന്റോളം സ്ഥലത്തെ ആക്രി സാധനങ്ങളിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. നാശനഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top