പ്രവാസി ചിട്ടിയില്‍ നിന്നുള്ള ഫ്‌ളോട്ട് ഫണ്ട് 100 കോടി കവിഞ്ഞു

സംസ്ഥാനത്തിന്റെ വികസനകുതിപ്പില്‍ പ്രവാസികളുടെ സജീവ പങ്കാളിത്തം. പ്രവാസി ചിട്ടിയില്‍ ചേര്‍ന്നാണ് നാടിന്റെ വികസനത്തിന് പ്രവാസികള്‍ കൈത്താങ്ങാകുന്നത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കെഎസ്എഫ്ഇ പ്രവാസി ചിട്ടികളില്‍ നിന്നുള്ള ഫ്‌ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലേക്ക് സ്വരൂപിക്കുന്നത് 100 കോടി കവിഞ്ഞു.

പ്രവാസി ചിട്ടിയില്‍ ഇപ്പോള്‍ ലോകത്തിലെ ഏതു രാജ്യത്തുള്ള പ്രവാസി മലയാളികള്‍ക്കും അംഗമാകാന്‍ കഴിയും. നിലവില്‍ 70 രാജ്യങ്ങളില്‍ നിന്നായി 47437 പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 13935 പേര്‍ 2500 മുതല്‍ 100000 വരെ മാസ തവണ ഉള്ള വിവിധ ചിട്ടികളില്‍ അംഗങ്ങളായിട്ടുണ്ട്. ഇതു വരെ തുടങ്ങിയ ചിട്ടികളില്‍ നിന്നു തന്നെ 647 കോടി രൂപ ടേണ്‍ ഓവറാണ് പ്രതീക്ഷിക്കുന്നത്.

ഇതുവരെ പ്രവാസി ചിട്ടിയില്‍ ചേരാത്ത പ്രവാസികള്‍ക്ക് ഇനിയും അവസരമുണ്ട്. പ്രവാസി ചിട്ടിയില്‍ അംഗമാകുന്നതിനുള്ള വിശദാംശങ്ങള്‍ക്കായി https://urlzs.com/btHZE എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Story Highlights: kiifb,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top